2010 ഏപ്രിൽ 18, ഞായറാഴ്‌ച

എങ്ങനെ ഒരു 3d ചിത്രം ഉണ്ടാക്കാം


മുകളിൽ കാണിച്ചിരിക്കുന്ന ആദ്യത്തെ 2 ചിത്രങ്ങൾ കാണുക . ഇവ രണ്ടും ഒരേ ദൃശ്യത്തിന്റെ രണ്ട് കോണുകളിൽ (Angle) എടുത്ത രണ്ടു വ്യത്യസ്ത ചിത്രങ്ങൾ ആണ്.

ആദ്യത്തെ ചിത്രം ഇടതു കണ്ണിനും രണ്ടാമത്തേത് വലതു കണ്ണിനും വേണ്ടിയുള്ളതാണ്.
ഈ രണ്ടു ചിത്രങ്ങളും കൂട്ടിച്ചർത്ത് ത്രിമാന ചിത്രം ഉണ്ടാക്കാൻ ഫോട്ടോഷോപ്പിന്റെ സഹായം ആവശ്യമുണ്ട്. ഞാൻ ഉപയോഗിച്ചിരിക്കുന്നത് അഡോബ് ഫോട്ടോഷോപ്പ് 7 ആണ്.

ചിത്രത്തിൽ കാണുന്ന DSCN1094.jpg വലതുകണ്ണിനു വേണ്ടിയുള്ളതും DSCN1093.jpg ഇടതു കണ്ണിനു വേണ്ടിയുള്ളതുമാണ്.




DSCN1094.jpg സെലക്ട് ചെയ്തശേഷം “layers channels paths ” എന്നു കാണിച്ചിരിക്കുന്ന വിൻഡോയിൽ channels സെലക്ട് ചെയ്യുക.


ഇതിൽ RED channel ൽ ക്ലിക്ക് ചെയ്ത ശേഷം RED Channel മുഴുവനായി Brush tool ഉപയോഗിച്ച് കറുപ്പിക്കുക





ഇനി DSCN1093.jpg ന്റെ RED Channel മാത്രം കോപ്പി ചെയ്ത് DSCN1094.jpg ന്റെ (ഇപ്പോൾ കറുപ്പിച്ചത് ) Red Channel ൽ പേസ്റ്റ് ചെയ്യുക.


DSCN1094.jpg ഇപ്പോൾ 3d ആയി.

ഇനി ചിത്രം സേവ് ചെയ്തശേഷം 3d കണ്ണട ഉപയോഗിച്ച് നോക്കുക

3d ഗ്ലാസ്സ്






മുകളിൽ കാണിച്ചിരിക്കുന്ന ചിത്രങ്ങൾ ഞാൻ ഒരു സാധാരണ ഡിജിറ്റൽ ക്യാമറയിൽ എടുത്ത ത്രിമാന(3d) ചിത്രങ്ങളാണ് .
ഈ ചിത്രങ്ങൾ ത്രിമാനരൂപത്തിൽ കാണാൻ ഒരു പ്രത്യേക കണ്ണട(മുകളിൽ കാണിച്ചിരിക്കുന്ന ഒന്നാമത്തെ ചിത്രം) ആവശ്യമുണ്ട്

കണ്ണട നിർമ്മിക്കാൻ ആവശ്യമുള്ള വസ്തുക്കൾ
ഗ്ലാസ് പേപ്പർ 2 ഷീറ്റ് ( 1 ചുവപ്പ്(RED) , 1 നീല (BLUE) ) – 6 രൂപ
കട്ടിയുള്ള പേപ്പർ കണ്ണടയുടെ രൂപത്തിൽ മുറിച്ചത്.

ഗ്ലാസ് നിർമ്മിക്കുന്ന വിധം

ഗ്ലാസ് പേപ്പർ ഷീറ്റിൽ നിന്നും സമചതുര രൂപത്തിൽ 3 കഷണങ്ങൾ( 2 ചുവപ്പ് , 1 നീല) മുറിച്ചെടുക്കുക.
ഗ്ലാസ് പേപ്പർ ഷീറ്റിൽ നിന്നും മുറിച്ചെടുത്ത 3 ചെറിയ കഷണങ്ങളിൽ ചുവന്നത് കണ്ണടയുടെ ഇടതുവശത്തും നീല വലതുവശത്തും ഒട്ടിക്കുക. ഇനി ഈ കണ്ണട ഉപയോഗിച്ച് എല്ലാ ചിത്രങ്ങളും നോക്കുക.