മുകളിൽ കാണിച്ചിരിക്കുന്ന ആദ്യത്തെ 2 ചിത്രങ്ങൾ കാണുക . ഇവ രണ്ടും ഒരേ ദൃശ്യത്തിന്റെ രണ്ട് കോണുകളിൽ (Angle) എടുത്ത രണ്ടു വ്യത്യസ്ത ചിത്രങ്ങൾ ആണ്.
ആദ്യത്തെ ചിത്രം ഇടതു കണ്ണിനും രണ്ടാമത്തേത് വലതു കണ്ണിനും വേണ്ടിയുള്ളതാണ്.
ഈ രണ്ടു ചിത്രങ്ങളും കൂട്ടിച്ചർത്ത് ത്രിമാന ചിത്രം ഉണ്ടാക്കാൻ ഫോട്ടോഷോപ്പിന്റെ സഹായം ആവശ്യമുണ്ട്. ഞാൻ ഉപയോഗിച്ചിരിക്കുന്നത് അഡോബ് ഫോട്ടോഷോപ്പ് 7 ആണ്.
ചിത്രത്തിൽ കാണുന്ന DSCN1094.jpg വലതുകണ്ണിനു വേണ്ടിയുള്ളതും DSCN1093.jpg ഇടതു കണ്ണിനു വേണ്ടിയുള്ളതുമാണ്.
DSCN1094.jpg സെലക്ട് ചെയ്തശേഷം “layers channels paths ” എന്നു കാണിച്ചിരിക്കുന്ന വിൻഡോയിൽ channels സെലക്ട് ചെയ്യുക.

ഇതിൽ RED channel ൽ ക്ലിക്ക് ചെയ്ത ശേഷം RED Channel മുഴുവനായി Brush tool ഉപയോഗിച്ച് കറുപ്പിക്കുക

ഇനി DSCN1093.jpg ന്റെ RED Channel മാത്രം കോപ്പി ചെയ്ത് DSCN1094.jpg ന്റെ (ഇപ്പോൾ കറുപ്പിച്ചത് ) Red Channel ൽ പേസ്റ്റ് ചെയ്യുക.

DSCN1094.jpg ഇപ്പോൾ 3d ആയി. 
ഇനി ചിത്രം സേവ് ചെയ്തശേഷം 3d കണ്ണട ഉപയോഗിച്ച് നോക്കുക
ഗ്രേറ്റ്!!!! താങ്ക് യൂ
മറുപടിഇല്ലാതാക്കൂഇവ രണ്ടും ഒരേ ദൃശ്യത്തിന്റെ രണ്ട് കോണുകളിൽ (Angle) എടുത്ത രണ്ടു വ്യത്യസ്ത ചിത്രങ്ങൾ ആണ്.
മറുപടിഇല്ലാതാക്കൂരണ്ടു ചിത്രങ്ങളും തമ്മില്‍ എന്താ വ്യത്യാസം എന്നു മനസ്സിലായില്ല.
3D സിനിമ കണാനുള്ള കണ്ണട ഉപയോഗിച്ചാല്‍ പോര അല്ലെ? ഞാന്‍ ചുമ്മാ ഒന്നു പരീക്ഷിച്ചുനോക്കി :-)
ഓഫ്: വേഡ് വെരിഫിക്കേഷന് വേണോ?
ക്യാമറ ആദ്യം ഇടതുകണ്ണിന്റെ പൊസിഷനിൽ പിടിച്ച് ആദ്യത്തെ ഷോട്ട് എടുക്കുക. പിന്നീട് വലതുകണ്ണിന്റെ പൊസിഷനിലേക്കു നീക്കി രണ്ടാമത്തെ ഷോട്ട് എടുക്കുക.
മറുപടിഇല്ലാതാക്കൂ"3D സിനിമ കണാനുള്ള കണ്ണട ഉപയോഗിച്ചാല്‍ പോര അല്ലെ? ഞാന്‍ ചുമ്മാ ഒന്നു പരീക്ഷിച്ചുനോക്കി :-)"
ഇത് Anaglyph ചിത്രം ആണ്. 3D സിനിമ കണാനുള്ള കണ്ണട പോളറൈസ്ഡ് 3d ഗ്ലാസ് ആണ് (avatar, clash of titans)
http://en.wikipedia.org/wiki/3-D_film#Polarization_systems
http://en.wikipedia.org/wiki/Anaglyph_image
anaglyph glass തിരുവനന്തപുരത്ത് ആയുർവേദകോളേജിന് എതിർവശം "5 squares " എന്ന ആനിമേഷൻ സെന്ററിൽ ഉണ്ട് . പക്ഷേ വാങ്ങണമെങ്കിൽ 10 എണ്ണം ഒരുമിച്ച് ഓർഡർ ചെയ്യണം. ഒരു ഗ്ലാസിന്റെ വില 150 രൂപ